പടിക്ക് പുറത്ത്
അന്ന് സ്കൂളിലെ ബെഞ്ചുകളും ഡസ്കുകളും അറ്റെൻഷൻ ആയിരിക്കുകയാണ്. അവനെ പുറത്താക്കാൻ കാരണം ഫീസ് അടക്കാൻ അവന്റെ കയ്യിൽ പൈസയില്ല. പുറത്താക്കുന്ന ദിവസം ടീച്ചർ അവനോട് ഒരു കാര്യം പറഞ്ഞു,വല്ല മീൻകച്ചവടത്തിന് പോയിക്കൊള്ളാൻ കൂടെ അച്ഛനെ കൂട്ടാനും. അവനെ പറഞ്ഞതിന് പ്രശ്നമല്ല പക്ഷേ അവൻറെ അച്ഛനെയും കൂടെ പറഞ്ഞു എന്നിട്ടവൻ സ്കൂളിൻറെ വരാന്തയിൽ നിന്നും മുന്നോട്ട് നടക്കുകയാണ് ടീച്ചറുടെ ആ കണ്ണുകൾ നോക്കി എന്നിട്ട് മനസ്സിനോട് പറഞ്ഞു ദൈവമേ എൻറെ ഭാവി കാണാൻ ടീച്ചറിന് നീ അവസരം കൊടുക്കണം കാലം ആ കൊച്ചു മോന്റെ പ്രാർത്ഥനയ്ക്ക് വേഗത്തിൽ ഉത്തരം നൽകി. ടീച്ചർ സ്കൂളിൻറെ അഡ്മിനിസ്ട്രേറ്റർ ആയിരിക്കുന്ന സമയത്ത് സ്കൂൾ നോക്കിനടത്താൻ പൈസയില്ല അത് വിൽക്കാൻ വച്ചിരിക്കുകയാണ്. അവൻറെ പേഴ്സണൽ സെക്രട്ടറി വിളിച്ചുപറഞ്നു ഞങ്ങൾ അത് വാങ്ങാൻ തയ്യാറാണെന്ന്. വരികയാണ് ആകാശത്തിലെ മേഘങ്ങളോട് തൻറെ ജീവിത കഥ പറഞ്ഞുകൊണ്ട് അപ്പോഴും അവൻറെ പ്രാർത്ഥന ദൈവമേ ആ ടീച്ചറെ നീ മരിപ്പിക്കരുതേ. അവൻ ഫ്ലൈറ്റിന്റെ വിൻഡോയിലൂടെ നോക്കുകയാണ് അപ്പോൾ എയർപോർട്ടിന്റെ പേര് ക്രിസ്ത്യാനോ റൊണാൾഡോ എന്നായിരുന്നു. ലോകത്തോട് ടീച്ചർ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് "നിങ്ങളാരും അങ്ങ് എത്തി എന്ന് വിചാരിക്കരുത് ഇനിയുമുണ്ട് ഒരുപാട് ദൂരെ വ്യത്യസ്ത വഴികളും."
Aahmed_0106
Comments
Post a Comment