എന്റെ ഒരു മാര്‍ക് എവിടെ?
പരീക്ഷ പൊതുവെ എന്റെ വീക്നസ്സാണ്. സാധാരണ പരീക്ഷയാകുമ്പോ ഹോസ്റ്റലില്‍ ഫെസ്റ്റിവെല്ല് പോലെ തയ്യാറെടുപ്പുകൾ നടക്കും. എല്ലാവരും വേറൊരു പുതിയ ലോകത്തേക്ക് പ്രവേശിച്ച ചാരുത. ബുജികള്‍ക്ക് ക്ലാസ് റൂമുകൾ ബെഡ്റൂമാകന്ന കാലം.. ഉയപ്പികൾക്ക് ബെഡ്റൂമുകൾ ക്ലാസ് റൂമാകുന്ന് സുന്ദര കാലം. ഹുദവി പഠനെകാലത്തിലെ പരീക്ഷയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരധ്യായന വർഷം, ആദ്യത്തെ പരീക്ഷ പൂർത്തിയായി പേപ്പറിന് വേണ്ടി വെയ്റ്റ് ചെയ്തു നിൽക്കുന്നു. നമ്മുടെ കണക്ക്കൂട്ടലിലെ പേപ്പറുകൾ ആദ്യം കിട്ടണമേ എന്നാണ് പ്രാർത്ഥന. അങ്ങനെ ഹദീസിന്റെ പേപ്പർ കിട്ടി. മാർക്ക് അത്യാവശ്യത്തിനുണ്ട്. അന്ന് മിസ്സായി പോയ ഒരു മാർക്കാണ് മലയാള സാഹിത്യത്തിലേക്ക് കാലെടുത്ത് വെക്കാൻ സഹായിച്ചതെന്ന് തോന്നുന്നു. 99 മാർക്ക് വാങ്ങി ഷേം ചെയ്ത് സീറ്റിൽ വന്നിരുന്ന് ഒരു മാർക്കിന് വേണ്ടി റിസേര്‍ച്ച് ചെയ്യുകയാണ്. അവസാനം സംഗതി പിടികിട്ടി. കോടീശ്വരന് എന്നതിന്റെ വിപരീത പതമാണ് എഴുതേണ്ടത്. ഞാൻ എഴുതിയത് പാമരൻ. എന്റെ ധാരണ പാവപ്പെട്ടവന്റെ മറ്റൊരു പതമാണ് പാമരൻ എന്നാണ്. യഥാർത്ഥത്തിൽ എനിക്ക് പറയുന്ന പേരാണ് പാമരൻ. പണ്ഡിതന്റെ വിപരീത...
We
ReplyDelete