സ്തുതിയാരിക്കട്ടെ.....കര്‍ത്താവിന്റെ നാമത്തില്‍

karhthavintenamathil.ney മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്ത് വരാതിരിക്കല്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കില്ല. ( ലൂക്ക 12:02) അച്ഛോ, ഒന്ന് കുംബസരിച്ചാല്‍ കൊള്ളാമായിരുന്നു. ക്രൈസ്തവ ദേവാലയത്ത് സ്ഥിരമായി കേള്‍ക്കാന്‍ ഇടയാവുന്ന വാചകമാണിത്. ഒരു നേരത്തെ ആശ്വാസത്തിന് ദൈവത്തിനെ വായുവില്‍ കുരിശ് വരച്ച് പോകുന്ന ആരാധകരെ നമുക്ക് പരിചയമുണ്ട്. പക്ഷേ, തൂവെള്ള സാരിയില്‍ ശിരസ്സില്‍ പൂക്കിരീടവും അണിഞ്ഞ കന്യാസ്ത്രീയുടെ ജീവിതം അപരിചിതമാണ്. പുരുഷാധിപത്യം അടക്കിവാഴുന്ന മഠങ്ങളിലെ കന്യാസ്ത്രീകള്‍ അടിമകളായി ജീവിക്കുന്ന അനുഭവങ്ങളുടെ കലവറയാണ് സിസ്റ്റര്‍ ലൂസി കളപ്പുര രചിച്ച കര്‍ത്താവിന്റെ നാമത്തില്‍ എന്ന കൃതി. തിരുവിതാംകൂരില്‍ നിന്ന് കണ്ണൂരിലേക്ക് കുടിയേറിയ കൊളപ്പുരയ്ക്കല്‍ തറവാട്ടില്‍ നിന്ന് ദൈവത്തിന്റെ മണവാട്ടിയാകാന്‍ കടന്ന് ചെന്ന സിസ്റ്റര്‍ ലൂസിക്ക് ആത്മവിശ്വാസത്തിന്റെയും ധീരമായ പോരാട്ടത്തിന്റെയും തൊലിക്കട്ടി നല്‍കിയത് മാതാപിതാക്കളായിരുന്നു. ചാച്ചന്റെ ജീവിതം കണ്ട് ആത്മധൈര്യം സംഭരിച്ച അവര്‍ സന്ന്യസ്ഥ ജീവിതത്തിലേക്ക് കടന്ന് ചെ...