സര്‍വകലാശാലയിലേക്കൊരു ട്രെയിൻ യാത്ര

ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് പറയാറ്. ഇപ്പഴും അങ്ങനെ തന്നെയാണ്. പക്ഷേ പേടിച്ചും പഠിക്കാനുള്ള ഇഷ്ടം കൊണ്ടും ഞാന്‍ ഒരു യാത്ര പ്ലാൻ ചെയതു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്, പഠിക്കുന്നിടത്ത് നല്ല സപ്പോര്‍ട്ട് കിട്ടിയത് കൊണ്ട് ഒന്നും പേടിക്കാനില്ല. സലീം ഉസ്താദും ഫായിസ് ഉസ്താദും ചേര്‍ന്നുള്ള കൂട്ടുകെട്ടിലായിരുന്നു യാത്ര സാധ്യമായത്. എന്തിനാണ് പോയതെന്ന് നിങ്ങള്‍ക്ക് പിടികിട്ടിയോ? ചെറുതായിട്ട് എഴുത്തിനോട് ഇഷ്ടം ഉണ്ടായിരുന്നു. അതോണ്ട് എഴുതി പഠിക്കാനാണ് യാത്ര. വീട്ടില്‍ ചെന്ന് കാര്യം അവതരിപ്പിക്കുന്നതിന് മുമ്പേ ഉമ്മ നോ മൂളി. ഒരു വിധം പറഞ്ഞൊപ്പിച്ചത് ഇക്കാക്ക് കൂടിയത് കൊണ്ടാണ്. എത്ര വലുതായാലും ഉമ്മാക്ക് നമ്മൾ ചെറുതല്ലേ.. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാനും ഇക്കാക്കയും ചേര്‍ന്ന് റെയില്‍വേയിലേക്ക് വിട്ടു. ട്രെയിൻ അത്ര വലിയ പരിചയമൊന്നുമില്ല. ചെറുപ്പത്തില്‍ ഉപ്പയോടൊപ്പം ഉള്ളാളത്തേക്ക് പോയ അനുഭവം മാത്രം. ഗാഡീ നമ്പര്‍ ഏക്, ദോ,.... ഇത് കേട്ടില്ലെങ്കിൽ പിന്നെന്ത് രസം. കണ്ണൂര്‍ വിട്ട് ട്രെയിൻ യാത്ര തുടങ്ങി. കാഴ്ചകള്‍ കാണാന്‍ നില്‍ക്കാതെ രാവിലെ എഴുന്നേറ്റ ദേഷ്യം...