ഓര്‍മ്മപ്പുരയിലെ ദാറുല്‍ ഫലാഹ്

പരിശുദ്ധ ഇസ്ലാമിന്റെ മഹിതമായ സന്ദേശം തേടി യാത്ര ചെയ്ത പൂര്‍വ്വസൂരികളുടെ മണ്ണാണ് തളിപ്പറമ്പ. വിശുദ്ധമായ സംസ്‌കാരവും പവിത്രമായ ചൈതന്യവും അലതല്ലുന്ന വിജ്ഞാന കേന്ദ്രങ്ങളും മദ്രസകളും ദര്‍സ് സമ്പ്രദായങ്ങളും അതിന്റെ പ്രതാപകാലം വിളിച്ചോതുന്നു. തളിപ്പറമ്പിലെ വസന്ത കാലത്തിന് തിരികൊളുത്തിയ വിജ്ഞാന കേന്ദ്രങ്ങളായ യത്തീംഖാന, ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ, തങ്ങള്‍ പള്ളി, മന്നമഖാം, ജുമുഅത്ത് പള്ളി തുടങ്ങിയവ പഴയകാല ചരിത്ര സ്മരണികയിലെ പ്രൗഢിയും പ്രതാപവുമാണ്. കാലയവനികയിലെ അക്ഷര വിപ്ലവം തീര്‍ക്കുന്ന യതീംഖാന എന്ന മഹത്തായ സ്ഥാപനം 1972 ലാണ് തുടക്കംകുറിക്കുന്നത്. ഇന്ന് നാല് പതിറ്റാണ്ട് കാലത്തെ കഥകള്‍ പറയാന്‍ കാത്തിരിക്കുന്നുണ്ടാകും. നൂറില്‍ നിന്ന് ഒന്നിലേക്കുള്ള യത്തീംഖാനയിലെ വിദ്യാര്‍ത്ഥികളുടെ അതിവേഗ സഞ്ചാരം വിദ്യാഭ്യാസത്തെ വെള്ളം കുടിപ്പിക്കും എന്ന് മനസ്സിലാക്കിയ തളിപ്പറമ്പിലെ ബനാത്ത്വാലകള്‍ ലക്ഷ്യംവെച്ച അടുത്ത പദ്ധതിയായിരുന്നു ദാറുല്‍ ഹുദയുടെ തണലില്‍ വളരുന്ന വിദ്യാഭ്യാസ സമുച്ചയമായ, ദാറുല്‍ ഫലാഹ്. ഇ...