Skip to main content

ഓര്‍മ്മപ്പുരയിലെ ദാറുല്‍ ഫലാഹ്




   
                    










പരിശുദ്ധ ഇസ്ലാമിന്റെ മഹിതമായ സന്ദേശം തേടി യാത്ര ചെയ്ത  പൂര്‍വ്വസൂരികളുടെ മണ്ണാണ് തളിപ്പറമ്പ. വിശുദ്ധമായ സംസ്‌കാരവും പവിത്രമായ ചൈതന്യവും അലതല്ലുന്ന വിജ്ഞാന കേന്ദ്രങ്ങളും മദ്രസകളും ദര്‍സ് സമ്പ്രദായങ്ങളും അതിന്റെ പ്രതാപകാലം വിളിച്ചോതുന്നു. തളിപ്പറമ്പിലെ വസന്ത കാലത്തിന് തിരികൊളുത്തിയ വിജ്ഞാന കേന്ദ്രങ്ങളായ യത്തീംഖാന, ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ, തങ്ങള്‍ പള്ളി, മന്നമഖാം, ജുമുഅത്ത് പള്ളി തുടങ്ങിയവ പഴയകാല ചരിത്ര സ്മരണികയിലെ പ്രൗഢിയും പ്രതാപവുമാണ്. കാലയവനികയിലെ അക്ഷര വിപ്ലവം തീര്‍ക്കുന്ന യതീംഖാന എന്ന മഹത്തായ സ്ഥാപനം 1972 ലാണ് തുടക്കംകുറിക്കുന്നത്. ഇന്ന് നാല് പതിറ്റാണ്ട് കാലത്തെ കഥകള്‍ പറയാന്‍ കാത്തിരിക്കുന്നുണ്ടാകും. നൂറില്‍ നിന്ന് ഒന്നിലേക്കുള്ള യത്തീംഖാനയിലെ വിദ്യാര്‍ത്ഥികളുടെ അതിവേഗ സഞ്ചാരം വിദ്യാഭ്യാസത്തെ വെള്ളം കുടിപ്പിക്കും എന്ന് മനസ്സിലാക്കിയ തളിപ്പറമ്പിലെ ബനാത്ത്വാലകള്‍ ലക്ഷ്യംവെച്ച അടുത്ത പദ്ധതിയായിരുന്നു ദാറുല്‍ ഹുദയുടെ തണലില്‍ വളരുന്ന വിദ്യാഭ്യാസ സമുച്ചയമായ, ദാറുല്‍ ഫലാഹ്. ഇഖ്‌ലാസുള്ള മനസ്സുകൊണ്ടും തഖ്‌വയുള്ള ഹൃദയങ്ങള്‍ കൊണ്ടുമാണ് ആ സ്വപ്നസാഫല്യം സാധ്യമായത്. 2012 സെപ്റ്റംബര്‍ 12 ബുധനാഴ്ച വന്ദ്യരായ ഹാഷിം കുഞ്ഞി തങ്ങളുടെ തൃക്കരങ്ങളാല്‍ ഉദ്ഘാടനം നിര്‍വഹിച്ച ദാറുല്‍ ഫലാഹ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്ര തുടരുകയാണ്. ചിതലരിച്ചു നിറം മങ്ങിത്തുടങ്ങിയ ഓടുകളും മഴവെള്ളം കുടിച്ചു തീര്‍ത്ത ചുമരുകളും പതിറ്റാണ്ടിന്റെ സന്ദേശ സൂക്ഷിപ്പുകാരായിരുന്നു. യത്തീംഖാനയുടെ പകിട്ടിലാണ് ഇന്ന് കാണുന്ന ദാറുല്‍ ഫലാഹ് എന്ന മഹത്തായ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ഇത്രയും പെട്ടെന്ന് പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സ്ഥാപനം ഇത്രയും ഉയര്‍ച്ചയില്‍ എത്തിനില്‍ക്കന്നുവെങ്കില്‍ അതിന്റെ പിന്നില്‍ എത്രയോ അദൃശ്യകരങ്ങളുടെ സ്പര്‍ശനവും, സാമൂഹിക സേവകരുടെ അര്‍പ്പണബോധവും ഉണ്ടെന്നത് തീര്‍ച്ചയാണ.് ദാറുല്‍ ഫലാഹ് സ്വപ്നങ്ങള്‍ നെയ്‌തെടുക്കാന്‍ വെമ്പുന്ന വിജ്ഞാന ദാഹികളുടെ പൂങ്കാവനമാണ്. പാറിനടക്കുന്ന ചിത്ര ശലഭങ്ങള്‍ ആയിട്ടാണ് നാമിവിടെ ദാറുല്‍ ഫലാഹില്‍ എത്തുന്നത്. നിറഞ്ഞ മനസ്സോടെയുള്ള പ്രാര്‍ത്ഥന മാത്രം നിയമം വെച്ച് എല്ലാ ആഘോഷങ്ങളിലും ഞങ്ങളെ ഉള്‍പ്പെടുത്തുന്ന ഇവിടുത്തെ നാട്ടുകാരുടെ മനസ്സിനെ തുലനം ചെയ്യാന്‍ സാധ്യമല്ല. അത്രമാത്രം സ്‌നേഹം ആയിരുന്നു എല്ലാവരും പകര്‍ന്നു നല്‍കിയത്. തളിപ്പറമ്പ് ഇസ്ലാമിക് അക്കാദമി എന്ന നാമകരണില്‍  പ്രയാണം ആരംഭിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിജയത്തിന്റെ വീടായി തളിപ്പറമ്പിന്റെ മണ്ണില്‍ വിലസിത്തുടങ്ങി. വെറുതെ ഒരു പേര് നല്‍കുന്നതില്‍ അപ്പുറം വിജയവും വിജ്ഞാനവും നിരന്തര സൂചികയായപ്പോള്‍ ഏതോ മാലാഖ വന്നു ഉള്‍വിളി നല്‍കിയതായിരുന്നു ആ നാമം ദാറുല്‍ ഫലാഹ്....
സ്വപ്നസാഫല്യത്തിന് വേണ്ടി കൈമെയ് മറന്നു പ്രവര്‍ത്തിച്ച അതുല്യ വ്യക്തിത്വങ്ങള്‍ ആഗ്രഹിച്ചത് നാഥന്‍ പ്രീതി മാത്രമായിരുന്നു. ഇവിടുത്തെ ഭിത്തികളില്‍ അവരുടെ ചോരയും നീരുമുണ്ട.് ചുമരുകളില്‍ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ നല്ല പാടുകളുണ്ട് ക്ലാസുകളില്‍ ശാന്തതയുടെ ഒച്ചപ്പാടുകളുമുണ്ട്. പക്ഷേ, അവരില്‍ പലരും ഇന്ന് നമ്മുടെ കൂടെയില്ല. അവര്‍ ചെയ്തുവെച്ച നല്ല കാര്യങ്ങള്‍ മാത്രം നന്മകളായി ബാക്കിയുണ്ടെന്ന് മാത്രം. പ്രയാണമാരംഭിച്ച് എട്ടാം വര്‍ഷത്തിലേക്ക് കാലെടുത്തുവെച്ച ദാറുല്‍ ഫലാഹ് അരങ്ങുതകര്‍ത്ത് തളിപ്പറമ്പിന്റെ മണ്ണില്‍ വിജ്ഞാന വിപ്ലവം സൃഷ്ടിക്കുകയാണ്. ഇവിടുത്തെ ഓരോ കല്ലുകളും മണ്ണുകളും പ്രതാപകാലത്തെ മുത്തശ്ശി കഥകള്‍ പറഞ്ഞു തരാറുണ്ട്. അതിലെ മുത്തശ്ശിമാവും ഇന്റര്‍ലോക്കില്ലാത്ത നിലങ്ങളും ചിത്ര വരകളില്ലാത്ത മതിലുകളും ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രം. ഓര്‍മ്മ പുസ്തകത്തില്‍ അതൊക്കെ ചിതലരിക്കാത്ത കഥകളായി ബാക്കിയാകും. ഓരോ നിലകളും പര്‍വ്വതം പോലെ പൊങ്ങി വരുമ്പോള്‍ ഓരോ മരണങ്ങളും താങ്ങാനാകാത്ത ആഘാതം സൃഷ്ടിച്ചു പോകാറുണ്ടെന്നത് നേരാണ്. അഞ്ചുവര്‍ഷത്തെ ഓര്‍മ്മക്കൂട്ടില്‍ നിന്ന് മാത്രമാണ് അനുഭവങ്ങള്‍ നേടിയെടുക്കാന്‍ ആയത്. പണ്ടെത്തെ മുത്തശ്ശി മാവിനെയും പാതിമരവിച്ച കെട്ടിടങ്ങളെയും എനിക്ക് കാണാനായില്ല. അന്നൊരു വ്യാഴാഴിച്ച മനസ്സില്‍ നീലിമയാര്‍ന്ന് നില്‍ക്കുന്നുണ്ട്.കാരണം സര്‍ഗമരാഗം പാടുന്ന രാക്കിളികളെ പോലെ ഇവിടുത്തെ നാട്ടുകാര്‍ ഞങ്ങളെ സ്വീകരിച്ചത് അന്നായിരുന്നു. ആമീന്‍.........................................
 അലിഫ് കൊണ്ട് അദബ് പഠിപ്പിച്ച് ഖല്‍ബിനെ സംസ്‌കരിക്കുന്ന അധ്യാപകരുടെ ഒരു സമൂഹം ഈ കുടുംബത്തില്‍ എന്നും കാവല്‍ക്കാരാണ്. ചീറ്റി വരുന്ന ബിദ്അത്തിന്റെ വിനാശയങ്ങള്‍ റാന്തല്‍ വിളക്കിന്റെ ദീപം കൊണ്ട് അണയ്ക്കാനാണ് ഞങ്ങളുടെ ഗുരുനാഥന്‍മാരുടെ കാര്‍മികത്വം. അവരുടെ കയറില്‍ മുറുകെ പിടിച്ച് സ്വപ്ന മന്ദിരം പണിയുമ്പോള്‍ മനസ്സില്‍ വല്ലാത്ത കുളിര്‍മഴ പെയ്യുന്ന പോലെയാണ്. ഊണും ഉറക്കവും മുറതെറ്റാതെ ഞങ്ങള്‍ക്ക് സൗകര്യപ്പെടുത്തി തരുമ്പോള്‍ സ്വന്തം ജീവിതത്തില്‍ ആരൊക്കെയോ കാവലിരിക്കാന്‍ വരുമെന്ന വിശ്വാസം ഉള്ളത് കൊണ്ടാവാം കുറച്ച് നല്ല മനുഷ്യര്‍ നമ്മെ ചേര്‍ത്ത് വെക്കുന്നത്. ത്യാഗനിര്‍ഭരമായ അവരുടെ ജീവിതത്തിന് ഞങ്ങള്‍ കൊടുക്കുന്ന ഒരു സമ്മാനമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന മാത്രം... ദാറുല്‍ ഫലാഹിന്റെ ചുമരുകളില്‍ കൊത്തിവെക്കപ്പെട്ട അനേകം നാമങ്ങളോടൊപ്പം വിദ്യാര്‍ഥി സംഘടനയായ സാഫിനും ഒരു സ്ഥാനം വേണം. നിശ്ചലമായ കാലഘട്ടത്തിന്റെ ഭവ്യതയോടെ അടുക്കും ചിട്ടയും മുദ്രാവാക്യമായി പ്രയാണം ആരംഭിക്കുന്നത് 2015 ലാണ്. തുടക്കം നിശബ്ദമായ പ്രവര്‍ത്തനങ്ങളുടെ കാലൊച്ചയില്‍ ഇഴഞ്ഞു നീങ്ങിയെങ്കില്‍ ഇന്ന് വിജയ സോപാനത്തിന്റെ ഉച്ചിയില്‍ പിടിച്ചു പുഞ്ചിരിതൂകുകയാണ്. കൊല വിളിക്കുന്ന വിദ്യാര്‍ഥി  പ്രസ്ഥാനത്തിന്റെ മുഖമുദ്രയെ ഇല്ലാതാക്കിയ ഒരു പ്രസ്ഥാനം പോലെ സാഫ് പ്രവര്‍ത്തന ഗോഥയില്‍ അരങ്ങ് തീര്‍ക്കുകയാണ്. വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളെയും, തലയും വാലും പാതി അടര്‍ന്നുവീണ കെട്ടിടവുമായി യത്തീംഖാനയുടെ മേല്‍നോട്ടത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനം ഇരുന്നൂറിലധികം വിദ്യാര്‍ഥികളെയും ആത്മീയത കൊണ്ട് ഭൗതിക കരസ്ഥമാക്കിയ അധ്യാപകരെയും വഹിച്ച് മുന്നോട്ടു ഗമിക്കുകയാണ്. അലയടിക്കുന്ന തിരമാലകളും,കാണാപ്പുറങ്ങളിലെ അത്ഭുത കാഴ്ച്ചയും കടന്ന് തുടങ്ങിവെച്ച ദൗത്യം നങ്കൂരമിടുന്നത് കാണാന്‍ ഇതിന്റെ നേതാക്കളുടെ മനസ്സ് തുടിക്കുമെന്നറിയാം. പച്ചപിടിച്ച കാരാഗ്രഹത്തിലെ ഇലയാട്ടമുള്ള ആല്‍വൃക്ഷമായി ഒരു ദിവസം അത് മാറുമ്പോള്‍ നിറകണ്ണുകളോടെ നോക്കിക്കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നറിയാം. പക്ഷെ നന്ദിയെന്ന രണ്ടക്ഷരത്തില്‍ കടപ്പാട് തീര്‍ക്കുന്നത് മഹാപാപമാണെന്ന മനസ്സു മന്ത്രിക്കുന്നു ഇതെഴുതുമ്പോള്‍ എട്ടുവര്‍ഷത്തെ ഫലാഹ് ഡയറി ഒരു മിന്നലായി മായുന്നപോലെ തോന്നുന്നു. നിസ്വാര്‍ത്ഥമായ സേവനം ചെയ്തവര്‍, സ്‌നേഹപ്പൊതി കൊണ്ട് വിശപ്പടക്കിയവര്‍, വിജ്ഞാനം കൊണ്ട് മനസ്സ് തന്നവര്‍, ഖല്‍ബു കൊണ്ട് സാമീപ്യം അറിയിച്ചവര്‍, ശരീരംകൊണ്ട് തൂണുകള്‍ പണിതവര്‍, വിശുദ്ധി കൊണ്ട് സ്ഥാപനത്തെ വലയം ചെയ്തവര്‍, അങ്ങനെ തുടങ്ങി അക്ഷര വിപ്ലവം തീര്‍ക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും നാഥന്‍ അനുഗ്രഹം സമ്മാനിക്കട്ടെ... ഗൃഹാതുര ഓര്‍മ്മകളില്‍ പലവട്ടം പുടുന്ന പാട്ടാണ്     


Comments

Popular post

എന്റെ ഒരു മാര്‍ക്‌ എവിടെ?

Bonsay