Skip to main content

സിറിയന്‍ പ്രതിസന്ധി കുട്ടികളെ ബാധിക്കുന്ന വിധം


..............................
Under the arrest



 അടുത്ത കാലത്ത് സിറിയയില്‍ നടമാടിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ മനുഷ്യ സ്നേഹികള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കാത്ത വിധം തീര്‍ത്തും ഭയാനകമാണ്. അതിന്‍റെ പ്രത്യാഘാതം സിറിയയെന്ന മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യം തകര്‍ന്ന് തരിപ്പണമായെന്നുള്ളതാണ്. അതിന്‍റെ ദുരന്തം സര്‍വ്വ വ്യാപിയായിരുന്നു. അക്ഷരമാലകള്‍ അറിയാത്ത കുട്ടികള്‍ക്ക്  പോലും ഈ ദുരന്തത്തില്‍ നിന്ന് രക്ഷ കിട്ടിയില്ല. അവര്‍ നിത്യ ജീവിതത്തില്‍ മാതാവിന്‍റെ പേരിന് പകരം നിരന്തരമായി വിളിച്ച് പറയുന്ന വാചകം 'രക്ഷപ്പെടുത്തണെ' എന്നായിരിക്കും. കളിച്ചു വളര്‍ന്നതും കുളിച്ച് വളര്‍ന്നതും ചോരവാര്‍ത്തൊലിക്കുന്ന മനുഷ്യരുടെ അലമുറകള്‍ കേട്ടുകൊണ്ടാണ്. സ്വന്തം നാട്ടില്‍ നിന്ന് മാതാപിതാക്കളുടെ കൈകള്‍ പിടിച്ച് മറു നാട്ടിലേക്ക് പലായനം ചെയ്യുന്നത് ഒരുപക്ഷേ ആ പിഞ്ചുകുട്ടികള്‍ക്ക് ഉല്ലാസമായിരിക്കാം.  പക്ഷെ സിറിയന്‍ ആഭ്യന്തര യുദ്ധ കാലത്ത് അവയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കുട്ടികള്‍ക്കായി. അവരുടെ പോരാട്ടങ്ങള്‍ കലയിലൂടെയായിരുന്നു, ഹിറ്റ്ലറിന്‍റെ ക്രൂരതകകള്‍ സാഹിത്യത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് പോലെ. കുട്ടികളുടെ വൈകാരിക പ്രധിഷേധങ്ങള്‍ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ചിന്തനീയമായ ചിത്രവരകള്‍ പുറത്തെത്തിച്ച് കൊണ്ടാണ്. സിറിയയിലെ പല ഭാഗത്തും ചേരി തിരിഞ്ഞ് യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് രാജ്യത്തിന്‍റെ മാന്യമായ മുഖമാണ്. ആ യുദ്ധകാലത്ത്  കുടുംബം നഷ്ടപെട്ട മുഹമ്മദ് തന്‍റെ അനുഭവങ്ങളുടെ യാത്ര നടത്തുന്നത് ഇങ്ങനെയാണ്. 'ഞാന്‍ വീടിന്‍റെ വരാന്തയില്‍ നടന്നുകണ്ടിരിക്കുമ്പോള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്ന വിമാനം കണ്ട എന്‍റെ കുട്ടി ഭയന്ന് വിറച്ച് ഉമ്മയുടെ മാറിടത്തേക്ക് ചാടിക്കയറി. അവര്‍ അനുഭവിച്ച കഥകള്‍ വാചകങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ എവിടെയൊക്കെയോ നിഗൂഢതകള്‍ നിറഞ്ഞ് നില്‍ക്കുന്നതായി തോന്നി. അവരുടെ സൈന്യങ്ങളുടെ നിഷ്ഠൂര മനോഭാവം നിറകണ്ണുകളോടെ പറഞ്ഞ് മുഹമ്മദ് നിശബ്ദനായി. ആ യുദ്ധകാലത്ത് രണ്ട് ദശലക്ഷം ജനതയാണ് വിദേശ രാജ്യങ്ങളില്‍ അഭയം തേടിപ്പോയത്. അതില്‍ പകുതിയും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. അഭയം തേടി യാത്ര ചെയ്യുന്നവര്‍ ക്യാമ്പുകളില്‍ നിന്ന് ലോകത്തിന് പുതിയ അറിവുകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുകയാണ്. 

           കുട്ടികളാണ് മാതൃക 
സിറിയയില്‍ കുട്ടികളാണ് താരങ്ങള്‍.
രാജ്യത്തിന്‍റെ കൊടിപിടിച്ച് യുവാക്കള്‍ക്ക് ശക്തിപകരാന്‍ പലപ്പോഴും അവരുടെ പോരാട്ടങ്ങള്‍ കാരണമായിട്ടുണ്ട്. വെടിയുണ്ടകള്‍ അവര്‍ക്ക് കല്ലുകളായിരുന്നു, വെടിയൊച്ചകള്‍ അവര്‍ക്ക് സന്ദേഹ ഗാനങ്ങളായിരുന്നു, ചുവന്ന നിറം ജീവിതത്തിലെ അഭിവാജ്യ ഘടകമായിരുന്നു. കുട്ടികളുടെ പോരാട്ടങ്ങള്‍ കൊണ്ടാണ് ഒരുപാട് രാജ്യങ്ങള്‍ സഹായസ്തവുമായി അഭയാര്‍ത്ഥികളെ തേടിയെത്തുന്ന തെന്നത് അനിഷേധ്യമായ വസ്തുതയാണ്. ഈയൊരു തിരിച്ചറിവില്‍ നിന്നാണ് കുട്ടികള്‍ക്ക് പ്രോത്സാഹന വേദികളും, കൈയടികളും നല്‍കിയത്. കുട്ടികള്‍ക്ക് സംരക്ഷണകവചം എന്ന വലിയ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ ഒരു സമൂഹത്തിന്‍റെ അടിത്തറ തന്നെ വൃഥാവിലാവുകയാണ്. പീറ്റര്‍ ആക്ക്മന്‍ നടത്തിയ ഗവേഷണത്തില്‍ കുട്ടികളുടെ അനുഭവപാഠങ്ങള്‍ ഗ്രഹിക്കത്തക്ക വിധത്തില്‍ അര്‍ത്ഥവത്താണ്. അവള്‍ പറയുന്നത് കുട്ടികള്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നു, വീടുകള്‍ നശിക്കുന്നത് നിറകണ്ണുകളോടെ കാണുന്നു, മരിച്ച് വീഴുന്ന ശരീരങ്ങളെ ദു:ഖ ഭാരത്തോടെ നോക്കുന്നു. അവളുടെ വരികള്‍ കുറഞ്ഞ വാക്യങ്ങളാണെങ്കിലും അവര്‍ അനുഭവിക്കുന്ന തീവ്രത അതിരുകളില്ലാത്തതാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവരുടെ പ്രതിഷേധ വാക്കുകള്‍ക്ക് വേഗതയില്‍ പാഞ്ഞ് വരുന്ന വെടിയുണ്ടയേക്കാള്‍ മൂര്‍ച്ചയുണ്ട്. നമ്മുടെ മാതാപിതാക്കള്‍ക്ക് നമ്മെ സംരക്ഷിക്കാനാവുന്നില്ല. ധാര്‍മ്മിക ബോധം കൈവരിക്കാനുള്ള ഇടം സിറിയയില്‍ ആവശ്യത്തിനുണ്ട്. പക്ഷേ അതിന്‍റെ ഉപയോഗ ശൂന്യതയാണ് പ്രശ്നങ്ങള്‍ക്ക് ചിറക് വെപ്പിക്കുന്നത്. കളിച്ച് നടക്കേണ്ട കുഞ്ഞ് പ്രായത്തില്‍ രാജ്യ സുരക്ഷക്ക് വേണ്ടി ജീവന്‍ കളയുന്ന സിറിയന്‍ അഭയാര്‍ത്ഥികളായ കുട്ടികളാണ് റോള്‍ മോഡല്‍. 

കവച്ച് വെക്കാന്‍ കൈകളുണ്ട്    സിറിയയിലെ ആഭ്യന്തര യുദ്ധം സംസ്കാരത്തിന്‍റെ കരിങ്കൊടി കാണിച്ചപ്പോള്‍ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പരിഹാരമാര്‍ഗം സ്വീകരിച്ച ഭരണകൂടം, ഉത്തമ മാതൃകയാണ് സമൂഹത്തിന് കാണിച്ച് കൊടുത്തത്. ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നതായിരുന്നു അലിഖിത നിയമം. അവര്‍ അനുഭവിച്ച പ്രശ്നങ്ങള്‍ക്ക് വിദ്യാഭ്യാസനയം ഒരു പരിഹാരമാരമാവുമെന്ന് ഉറച്ച് വിശ്വസിച്ചതു കൊണ്ടാണ് നല്ല റിസല്‍ട്ടുകള്‍ നെയ്തെടുക്കാനായത്. സമീപ പ്രദേശത്തെ മനുഷ്യാവകാശ സംഘടനയാണ് താമസിക്കാനുള്ള ഇടവും, ഭക്ഷണവുമൊക്കെ ഏര്‍പ്പെടുത്തിക്കൊടുത്തത്. അതിനിടയില്‍ മുഹമ്മദ് തന്‍റെ കവിള്‍തടം തുടച്ച് എന്തൊക്കെയോ പറഞ്ഞു തന്നു. എങ്ങനെയാണ് മക്കള്‍ക്ക് സ്നേഹം നല്‍കേണ്ടതെന്നും അവര്‍ക്ക് എങ്ങനെ മര്യാദ പഠിപ്പിച്ച് കൊടുക്കാമെന്നും എന്നെ പഠിപ്പിച്ചത് ഈ യുദ്ധമാണ്. ബുദ്ധിമുട്ടിലകപ്പെടുമ്പോള്‍ ഒരുമിക്കുന്ന കൈകള്‍ എന്തുകൊണ്ടാണ് യുദ്ധ ഭീഷണി മുഴക്കുന്നത്. സമാധാനത്തിന്‍റെ ചേരിയില്‍ നിന്ന് സത്യത്തിന് വേണ്ടി പോരാടുന്ന ഒരു ഉത്തമ സമൂഹത്തെയാണ് ലോകത്തിന് ആവശ്യം. മനുഷ്വത്വം മരവിച്ച് പോയ കാട്ടാളന്‍മാര്‍ക്ക് എത്ര വേദമോതിയിട്ടും പ്രയോജനമില്ല. 

കുട്ടികള്‍ തീര്‍ത്ത ചിത്രശാല 
സമൂഹത്തിന്‍റെ വിശുദ്ധ  സംസ്കാരത്തിലൂടെയാണ് ഏതൊരു ജനതയും ലോകത്തിന്‍റെ അന്തസത്ത കാത്തുസൂക്ഷിക്കുന്നത്. അതുകൊണ്ടാണ് പല രാജ്യങ്ങളും വിശുദ്ധ സംസ്കാരമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ കൈമെയ് മറന്ന് പരിശ്രമിക്കുന്നത്. പക്ഷേ സിറിയന്‍ അന്തരീക്ഷം പരിതാപകരമാണ്. അവിടുത്തെ കുട്ടികള്‍ കളിച്ച് വളര്‍ന്നത് ചോരവീണ മണ്ണിലും റോഡുകളിലുമാണ്. അവരോട് ചിത്രം വരക്കാന്‍ ആവശ്യപ്പെട്ടാല്‍ ആദ്യം എടുക്കുക ചുവന്ന നിറമാണ്, കാരണം അവരുടെ ബോധമനസ്സ് ചുവന്ന നിറത്തോട് അത്രമാത്രം ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവേശിക്കുന്ന ഏതൊരാളും ദര്‍ശിക്കുക നിര്‍ജ്ജീവമായ ശവങ്ങളുടെ ചിത്രീകരണമായിരിക്കും. ആ കാമ്പില്‍ ഭര്‍ത്താവിന്‍റെ വിരഹ വേദനയില്‍ വിലപിക്കുന്ന സ്ത്രീയും, സൈനിക യുദ്ധവിമാനം തൊടുക്കുന്ന വെടുയുണ്ടകളും, നിസ്സഹായരായ ജനതയുടെ ജീവിതം പച്ചയായി വരച്ചിട്ട ഫ്രയിമുകളുമുണ്ട്. അവര്‍ കണ്ടതും കേട്ടതും അത്രമാത്രം ഭീതി നിറഞ്ഞ അന്തരീക്ഷം മാത്രമായിരുന്നു. 
 




  1. syrian.players

Comments

Popular post

എന്റെ ഒരു മാര്‍ക്‌ എവിടെ?

Bonsay

ഓര്‍മ്മപ്പുരയിലെ ദാറുല്‍ ഫലാഹ്