Skip to main content

സര്‍വകലാശാലയിലേക്കൊരു ട്രെയിൻ യാത്ര

 
ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് പറയാറ്. ഇപ്പഴും അങ്ങനെ തന്നെയാണ്‌. പക്ഷേ പേടിച്ചും പഠിക്കാനുള്ള ഇഷ്ടം കൊണ്ടും ഞാന്‍ ഒരു യാത്ര പ്ലാൻ ചെയതു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്, പഠിക്കുന്നിടത്ത് നല്ല സപ്പോര്‍ട്ട് കിട്ടിയത് കൊണ്ട്‌ ഒന്നും പേടിക്കാനില്ല. സലീം ഉസ്താദും ഫായിസ് ഉസ്താദും ചേര്‍ന്നുള്ള കൂട്ടുകെട്ടിലായിരുന്നു യാത്ര സാധ്യമായത്.

 എന്തിനാണ് പോയതെന്ന് നിങ്ങള്‍ക്ക് പിടികിട്ടിയോ? ചെറുതായിട്ട് എഴുത്തിനോട് ഇഷ്ടം ഉണ്ടായിരുന്നു. അതോണ്ട് എഴുതി പഠിക്കാനാണ് യാത്ര. വീട്ടില്‍ ചെന്ന് കാര്യം അവതരിപ്പിക്കുന്നതിന് മുമ്പേ ഉമ്മ നോ മൂളി. ഒരു വിധം പറഞ്ഞൊപ്പിച്ചത് ഇക്കാക്ക് കൂടിയത് കൊണ്ടാണ്‌. എത്ര വലുതായാലും ഉമ്മാക്ക് നമ്മൾ ചെറുതല്ലേ.. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാനും ഇക്കാക്കയും ചേര്‍ന്ന് റെയില്‍വേയിലേക്ക് വിട്ടു. ട്രെയിൻ അത്ര വലിയ പരിചയമൊന്നുമില്ല. ചെറുപ്പത്തില്‍ ഉപ്പയോടൊപ്പം ഉള്ളാളത്തേക്ക് പോയ അനുഭവം മാത്രം.

ഗാഡീ നമ്പര്‍ ഏക്, ദോ,.... ഇത് കേട്ടില്ലെങ്കിൽ പിന്നെന്ത് രസം. കണ്ണൂര്‍ വിട്ട് ട്രെയിൻ യാത്ര തുടങ്ങി. കാഴ്ചകള്‍ കാണാന്‍ നില്‍ക്കാതെ രാവിലെ എഴുന്നേറ്റ ദേഷ്യം ഞാന്‍ ഉറങ്ങി തീര്‍ത്തു. "കാപ്പി കാപ്പി" വൈറ്ററിന്റെ ഒച്ച കേട്ടാണ് ഞെട്ടിയത്. ഇക്കാക്ക അടുത്തുണ്ടായത് കൊണ്ട്‌ ഒന്നും പേടിക്കാനില്ല. അവിടെ നിന്ന് ഇക്കാക്ക അധ്യാപകനായി. എടാ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ വീടെത്താതെ ഉറങ്ങാറില്ല. ഇക്കാക്ക പൊതുവേ യാത്ര ചെയ്യുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

 അതിന്റെ അനുഭവമാണ് എനിക്ക് കൈമാറിയത്. എന്തൊക്കെയോ ഇക്കാക്ക ആ യാത്രയില്‍ പറഞ്ഞ്‌ തന്നിട്ടുണ്ട്. അതിൽ പകുതിയും വീട്ടുകാര്യവും ഇക്കാക്കയുടെ ഹിഡൻ സ്റ്റോറികളുമാണ്. കോഴിക്കോട് എത്തിയാല്‍ വഴി പറഞ്ഞുതരാൻ ഗൂഗിൾ അമ്മായിയെ ആശ്രയിക്കേണ്ടി വന്നില്ല. നമുക്ക് ഒരു പുതിയ സി. എച്ചുണ്ട്. മൂപ്പര് നമ്മുടെ ഉസ്താദാ.. മൂപ്പരാണ് നമ്മുടെ വഴിയും വിളക്കും.

 അങ്ങനെ റെയില്‍വേയിൽ നിന്ന് സ്റ്റാന്‍ഡിലേക്ക് പോകുന്ന പച്ച ബസിൽ കയറി. അവിടെ നിന്നും ഇക്കാക്ക പോയി.

ബാക്കി ഞാന്‍ തനിച്ച് പോകണമെന്ന്.. ആഹാ ചിന്തിക്കാന്‍ തന്നെ കഴിയുന്നില്ല. എന്നാലും പോയേ പറ്റു... സര്‍വകലാശാല ബസിൽ കയറി മുന്നില്‍ തന്നെ ഇറങ്ങി. ബസ്സിറങ്ങിയത് സര്‍വകലാശാല ഗയിറ്റിന്റെ മറുവശത്ത്‌. വാഹനങ്ങളുടെ ഒച്ചപ്പാടും വിദ്യാർത്ഥികളുടെ കൂട്ടം തെറ്റിയ സൊറ പറച്ചിലും എനിക്ക് അലോസരമായി തോന്നിയില്ല കാരണം എന്റെ മനസ്സ് മുഴുവന്‍ പരിപാടിയെ കുറിച്ചുള്ള ചിന്തയായിരുന്നു.

ഇനി എന്താണ്‌ പരിപാടി എന്ന് പറയാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സി. എച്ച് ചെയർ സങ്കടിപ്പിക്കുന്ന എഴുത്ത് വര്‍ക്ക് ഷോപ്പ്. ആ സമയത്ത്‌ വര്‍ക്ക് ഷോപ്പുകളുടെ ഏറും കളിയുമാണ്.

 സര്‍വകലാശാല ഗേറ്റും കടന്ന് അകത്തെത്തിയപ്പോൾ ഞാനൊരു മണ്ടത്തരം ചെയതു. ഗൂഗിൾ മാപ്പ് ഓണാക്കി പരിപാടി നടക്കുന്ന ഓഡിറ്റോറിയം സെര്‍ച്ച് ചെയതു. എന്നെ കൊണ്ടെത്തിച്ചത് അവിടുത്തെ കാന്റീനിലായിരുന്നു. ഇപ്പോൾ ഒരു കാര്യം മനസിലായി കപ്പല്‍ അടുക്കാറാകുന്പോൾ കപ്പിത്താനെ ഒഴിവാക്കരുത്.

അങ്ങനെ അവിടെയെങ്കിലും കൃത്യ സമയത്തിന് എത്തി. അവിടുത്തെ അന്തരീക്ഷം എനിക്ക് നല്ലോണം തലയില്‍ പിടിച്ചു. ഏസിയും, കുശ്യനും, മൈക്കും ഒക്കെ ഒരു. ഒഫീഷ്യൽ ഫീൽ സമ്മാനിച്ചു. പ്രതീക്ഷിച്ചത് പോലെ ആള്‍ക്കാര്‍ വളരേ കുറവാണ്‌. നമ്മൾ പത്തോ പതിനഞ്ചോ പേര്‌ മാത്രം. ക്ലാസ് ഹാന്റിൽ ചെയ്യുന്നത്

എം. എം നൗഷാദ് സർ ആണ്. ഞായർ പ്രഭാതത്തിലെ കോളമിസ്റ്റ് എന്ന രീതിയില്‍ മാത്രമേ എനിക്ക് പരിചയമുള്ളു പക്ഷേ ക്ലാസ് കഴിഞ്ഞപ്പോൾ ഒരു വലിയ ഫ്രെയിം വർക്ക് തന്നെ രൂപപ്പെട്ട് വന്നു.

മൂന്ന്‌ ദിവസം ഒരാൾ തന്നെ ക്ലാസ് എടുക്കുന്നത് കേള്‍ക്കുമ്പോള്‍ ബോര്‍ ആണെങ്കിലും അനുഭവിക്കുന്പോൾ മാറിക്കോളും. അത്രയും പക്കാ പെർഫെക്റ്റിൽ കാര്യം അവതരിപ്പിച്ച്, ചലച്ചിത്ര ഉദാഹരണങ്ങള്‍ വെച്ച് ക്ലാസ് മുന്നോട്ട് കൊണ്ട്‌ പോയി ക്ലാസ് ഒക്കെ കഴിഞ്ഞാൽ ഞാൻ വേഗം റൂമിൽ പോയി ഫ്രഷ് ആകും. എറണാകുളത്തെ ഒരു ടീച്ചറും ഞാനും മാത്രമാണ്‌ അവിടെ റൂമെടുത്തത് ബാക്കി എല്ലാവരും വീട്ടില്‍ പോയി വരും. ആ ദിവസങ്ങളിലൊക്കെ. സര്‍വകലാശാല വിദ്യാർത്ഥികളുടെ ചലനം വീക്ഷിക്കാനാണ് സമയം കണ്ടെത്തിയത്. ആകെ ഒരു സങ്കടം അവിടം വരെ പോയിട്ട് അവിടെത്തെ ലൈബ്രറി കണ്ടിട്ടില്ല എന്നാണ്‌.

 മൂന്ന് ദിവസത്തെ പരിപാടി കഴിയുന്നതിന് മുന്നേ ഞങ്ങളെല്ലാരും പരസ്പരം അടുത്തിരുന്നു.

 ഇനി എഴുതാം, അക്ഷരം തെറ്റാതെ എന്ന് പറയിപ്പിക്കാൻ സാറിനായി. നമ്മുടെ കൂടെ ഉണ്ടായിരുന്ന സി.എച്ച ചെയറിന്റെ എല്ലാവരും കിടിലാണ്. അങ്ങനെ ഞായറാഴ്ച വൈകുന്നേരം ക്ലാസ്സ് കഴിയുന്നതിന് മുമ്പ്‌ ഞാൻ ഇറങ്ങി. 6.40 ന്റെ നേത്രാവതി എക്സ്പ്രസ് കിട്ടിയാലെ എന്റെ സമയം ശരിയാകൂ. എല്ലാ ഗിയറും ധരിച്ച് ശരീരം സേഫ് ആക്കി പക്ഷേ മനസ്സ് മുഴുവന്‍ ആരെങ്കിലും എന്റെ സ്റ്റാറ്റസ് കാണുമോ എന്ന പേടിയായിരുന്നു. ബാഗിലേക്ക് കൈ പോകുമ്പോഴും പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഫോൺ റിംഗ് ചെയ്യുമ്പോഴും ഞാൻ പേടിച്ചിരുന്നു.

അങ്ങനെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിൻ ഇല്ല എന്ന് പറയുന്നത്. വേഗം ഇക്കാക്കയെ വിളിക്കുമ്പോള്‍ ഫോൺ സ്വിച്ച് ഓഫ്.

ഇല്ല എന്ന് പറയുന്ന ട്രെയിൻ കണ്‍മുമ്പില്‍ വന്ന് നില്‍ക്കുമ്പോള്‍ ആദ്യം ഒന്ന് മടിച്ചു പിന്നെ ബോധം വന്നപ്പോള്‍ കയറി. വണ്ടി കണ്ണൂര്‍ വരെ ഉള്ളു.. അവിടെ നിന്ന് വീട്ടിലേക്ക് ഞാൻ എങ്ങനെ പോകും. എല്ലാത്തിനും ഇക്കാക്ക ഉണ്ടല്ലോ എന്ന ആശ്വാസം. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോൾ സമയം 10.30...


www.Exploring.Pachamanga.com

7
Mm.nouahad sir

Comments

Popular post

എന്റെ ഒരു മാര്‍ക്‌ എവിടെ?

Bonsay

ഓര്‍മ്മപ്പുരയിലെ ദാറുല്‍ ഫലാഹ്