സ്തുതിയാരിക്കട്ടെ.....കര്‍ത്താവിന്റെ നാമത്തില്‍
karhthavintenamathil.ney
മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്ത് വരാതിരിക്കല്ല.
നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കില്ല. ( ലൂക്ക 12:02)
അച്ഛോ, ഒന്ന് കുംബസരിച്ചാല്‍ കൊള്ളാമായിരുന്നു. ക്രൈസ്തവ ദേവാലയത്ത് സ്ഥിരമായി കേള്‍ക്കാന്‍ ഇടയാവുന്ന വാചകമാണിത്. ഒരു നേരത്തെ ആശ്വാസത്തിന് ദൈവത്തിനെ വായുവില്‍ കുരിശ് വരച്ച് പോകുന്ന ആരാധകരെ നമുക്ക് പരിചയമുണ്ട്. പക്ഷേ, തൂവെള്ള സാരിയില്‍ ശിരസ്സില്‍ പൂക്കിരീടവും അണിഞ്ഞ കന്യാസ്ത്രീയുടെ ജീവിതം അപരിചിതമാണ്. പുരുഷാധിപത്യം അടക്കിവാഴുന്ന മഠങ്ങളിലെ കന്യാസ്ത്രീകള്‍ അടിമകളായി ജീവിക്കുന്ന അനുഭവങ്ങളുടെ കലവറയാണ് സിസ്റ്റര്‍ ലൂസി കളപ്പുര രചിച്ച കര്‍ത്താവിന്റെ നാമത്തില്‍ എന്ന കൃതി.
തിരുവിതാംകൂരില്‍ നിന്ന് കണ്ണൂരിലേക്ക് കുടിയേറിയ കൊളപ്പുരയ്ക്കല്‍ തറവാട്ടില്‍ നിന്ന് ദൈവത്തിന്റെ മണവാട്ടിയാകാന്‍ കടന്ന് ചെന്ന സിസ്റ്റര്‍ ലൂസിക്ക് ആത്മവിശ്വാസത്തിന്റെയും ധീരമായ പോരാട്ടത്തിന്റെയും തൊലിക്കട്ടി നല്‍കിയത് മാതാപിതാക്കളായിരുന്നു. ചാച്ചന്റെ ജീവിതം കണ്ട് ആത്മധൈര്യം സംഭരിച്ച അവര്‍ സന്ന്യസ്ഥ ജീവിതത്തിലേക്ക് കടന്ന് ചെന്നത് പാവപ്പെട്ട ജനങ്ങളെ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കാന്‍ വേണ്ടിയാണ്. പക്ഷേ, ഒരു അടിമയായി ജീവിക്കേണ്ടി വന്നത് തീരാത്ത പകയുടെ തീക്കനല്‍ നിറക്കാന്‍ കാരണമായി. സിസ്റ്ററിന്റെ ജീവിതം വായിച്ചപ്പോള്‍ ഇതുവരെ കെട്ടിയുണ്ടാക്കിയ ക്രൈസ്തവ സങ്കല്‍പ്പങ്ങളുടെ കൊട്ടാരം മണ്ണില്‍ തകര്‍ന്നടിയുകയായിരുന്നു. പുരോഹിതന്മാരുടെ ആജ്ഞകള്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന കന്യാസ്ത്രീകളെയും, വൈദികരുടെ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് ഓച്ചാനിച്ച് നില്‍ക്കുന്നവരെ സാഹിത്യ ചിന്തയില്‍ വിമര്‍ശിക്കാന്‍ ശ്രമിക്കുകയാണ് കര്‍ത്താവിന്റെ നാമത്തിലൂടെ സിസ്റ്റര്‍. ശാരീരികമായും മാനസികമായും അക്രമത്തിനിരയാകുന്ന കന്യാസ്ത്രീകള്‍ ഭീഷണിയുടെ വാതിലില്‍ ചെന്ന് ബന്ധികളാകുന്നു.
മഠത്തിലെ നിയമങ്ങള്‍ മനുഷ്യത്വമില്ലാത്തവരുടെമേല്‍ അടിച്ചേല്‍പിക്കുന്നത് പോലെ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് സിസ്റ്റര്‍ ഉദാഹരണ വെളിച്ചത്തില്‍ കഥ പറയുന്നു. കൂടെ സഹവസിക്കുന്ന കന്യാസ്ത്രീകള്‍ പുരോഹിതന്മാരുടെ വാക്കുകള്‍ കേട്ട് ഒറ്റപ്പെടുത്തുമ്പോഴും ധൈര്യം സംഭരിക്കാറാണ് പതിവ്. ഭാവിയെക്കുറിച്ച് വ്യാകുലപ്പെടാനോ കഴിഞ്ഞ കാലത്തെക്കുറിച്ച് ഖേതിക്കാനോ സാധിക്കാത്ത സ്വഭാവ ഗുണമായത് കൊണ്ട് പ്രൊവിന്‍ശ്യലുകളുടെ വാക്കുകള്‍ വായുവിലേക്ക് തള്ളിക്കളയലാണ് അവര്‍ പഠിച്ച ഫിലോസഫി.
അരമനകളുടെ അടുക്കളയിലും സെമിനാരിയിലെ കുശിനപ്പുരയിലും പുകയേറ്റ് കരുവാളിച്ച മുഖവുമായി ക്കഴിയുന്ന സന്ന്യാസ്ത ജീവിതം ആരും കാണാതെ പോകരുത്. നിരന്തരം സസ്‌പെന്‍ഷന്‍ കത്തുകള്‍ ലഭിച്ചപ്പോഴും തൊലിക്കട്ടിയുള്ള ആണിനെപ്പോലെ സഭാധികാരികളോട് പെരുമാറിയ സ്വഭാവ ഗുണമാണ് സിസ്റ്ററുടെ ഫിലോസഫിയിലെ പ്രഥമപാഠം.
ക്രിസ്തു മത പ്രചാരണത്തിന് ദൈവത്തിന്റെ അനുഗ്രഹത്തോടെ ജനങ്ങളിലേക്ക് പുറപ്പെടുന്ന പ്രൊവിന്‍ശ്യലുകള്‍ ആശയ സമ്പത്തില്‍ മിടുക്കന്മാരാണെന്നാണ് പറഞ്ഞുകേട്ടത്. സ്‌കൂളുകളാണ് ക്രിസ്തീയ പ്രചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം. കുട്ടികളില്‍ മതകീയ ആചാരങ്ങള്‍ അടിച്ചേല്‍പിക്കുന്ന അധ്യപകരുടെ ചെയ്തികള്‍ സങ്കടത്തോടെ പറയുകയാണ് സിസ്റ്റര്‍. മറ്റുള്ളവരോട് നന്മ ചെയ്ത് ജീവിക്കുന്നത് കാണുമ്പോള്‍ അസൂയ കയറുന്ന കന്യസ്ത്രീകളെ എല്ലാ അര്‍ത്ഥത്തിലും വിമര്‍ശിക്കുകയും ചെയ്യുന്നത് ഈ ഗ്രന്ഥത്തെ വിലപിടിപ്പുള്ളതാക്കി.
ഒരു മതത്തിന്റെ കറുത്ത മുഖംമൂടി ധരിച്ച പുരോഹിതന്മാരുടെ ആണ്‍കോഴ്മ സമുധായത്തെ ധരിപ്പിക്കാന്‍ ധൈര്യം കാണിച്ച സിസ്റ്ററുടെ തൊലിക്കട്ടി ഇടക്കിടെ ചിന്തിക്കാനുള്ള അവസരമുണ്ടാക്കിത്തന്നു. ഓരോ ലൈംഗിക ചൂഷണങ്ങളും വളരെ കൃത്യതയോടെ ആസൂത്രണം ചെയ്തിട്ടായിരുന്നു വൈധികരും പുരോഹിതന്മാരും ആത്മഹത്യകള്‍ നടത്തിയത്. ദൈവവിളി കിട്ടിയവര്‍ തന്നെ ഇത്രയും അധപ്പതിച്ച് പോയതിന്റെ സങ്കടവരികള്‍ ആവര്‍ത്തിക്കുന്നതായി കാണാന്‍ സാധിക്കും. മതം തലക്ക് പിടിച്ച ഭക്തന്മാരുടെ പ്രതിഷേധ സമരം ഡി സി ബുക്‌സിന്റെ പ്രസാധക ഓഫീസിലേക്ക് നടത്തിയത് ബുദ്ധിശ്യൂന്യമായി നോക്കിക്കാണാനേ ജനങ്ങള്‍ നില്‍ക്കുകയുള്ളൂ.
നിരന്തരം പീഡിപ്പിക്കപ്പെട്ടപ്പോഴും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോഴും ശബ്ദങ്ങളുയര്‍ത്തി അധികാരികളോട് സംസാരിക്കുന്ന ലൂസിസം മറ്റു കന്യാസ്ത്രീകള്‍ക്ക് മാതൃകയാണ്. അഗതിയായ കന്യാസ്ത്രീയുടെ ലൈഗിക ചൂഷണത്തിനെതിരെ അറസ്റ്റിലായ ബിഷപ്പിന് തലതാഴ്‌ത്തേണ്ടി വന്നത് സിസ്റ്ററുടെ നിരന്തരമായുള്ള പോരാട്ട വീര്യമായിരുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന സിസ്റ്ററുടെ ഇടപെടലുകള്‍ അനുകൂലികള്‍ക്ക് ആശ്വാസവും പ്രതിയോഗികള്‍ക്ക് നീരസവുമായിരുന്നു.
ഒരു കന്യാസ്ത്രീയുടെ ഉള്ള് പൊള്ളുന്ന അനുഭവ സമാഹാരമാണ് കര്‍ത്താവിന്റെ നാമത്തില്‍ പ്രതിപാതിച്ചിട്ടുള്ളത്. ബൈബിളിന്റെ വചനങ്ങള്‍ തെളിവുകളായി ഉദ്ധരിച്ച് അദ്ധ്യായ രൂപത്തിലാണ് പുസ്തകത്തിന്റെ ക്രമീകരണം. സന്ന്യസ്ഥ ജീവിതം അവസാനിപ്പിക്കേണ്ട സഹോദരിയെപ്പോലെ തനിക്കും മൂന്നരപ്പതിറ്റാണ്ടിന് ശേഷം സന്ന്യസ്ഥ അവസാനിപ്പിക്കേണ്ടി വന്നു. സത്ത്യങ്ങള്‍ തുറന്ന് പറഞ്ഞതിന് വേണ്ടി സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ കുടുംബത്തിന്റെയും സ്‌നേഹിതരുടെയും ഇടപെടല്‍ ഹൃദ്യമായിരുന്നു. അവര്‍ പറഞ്ഞുവെച്ചതില്‍ ഏറ്റവും അര്‍ത്ഥവത്തായ വചനങ്ങള്‍;
ചില മഠങ്ങളില്‍ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേക്ക് തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാര്‍ക്ക് പള്ളിമേടയില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികര്‍ മുന്നില്‍ നിര്‍ത്തി ആസ്വദിക്കും. മടുത്തു എന്നു പറഞ്ഞാല്‍ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികര്‍. മഠങ്ങളിലെത്തുന്ന കൊച്ചു സഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ സ്വര്‍ഗഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരില്‍ നിന്നായി ഞാന്‍ അറിഞ്ഞിട്ടുണ്ട്.'
കാലഹൃത്തിന്റെ കപടതയില്‍ വലവീശപ്പെട്ട കന്യാസ്ത്രീകള്‍ ഇനിയും കണ്ണുനീര്‍ വറ്റിക്കരുത്. അതിനുള്ള തുറന്ന പോരാട്ടത്തെയാണ് ലൂസിസം എന്ന് പേരിടാന്‍ ആഗ്രഹിക്കുന്നത്. പാറക്കെട്ടില്‍ വന്നുവീഴുന്ന ജലാശയങ്ങള്‍ കൂടൂതല്‍ ശക്തിയോടെ പ്രവാഹം തുടരുന്നത് പോലെ ദൈവത്തിന്റെ മണവാട്ടികളും പറയാനുള്ളത് അധികാരികളോട് തുറന്ന് പറയണമെന്നാണ് കര്‍ത്താവിന്റെ നാമത്തിലൂടെ സിസ്റ്റര്‍ വരച്ചുകാട്ടുന്നത്.
Comments
Post a Comment