സിറിയന്‍ പ്രതിസന്ധി കുട്ടികളെ ബാധിക്കുന്ന വിധം
.............................. Under the arrest അടുത്ത കാലത്ത് സിറിയയില്‍ നടമാടിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ മനുഷ്യ സ്നേഹികള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കാത്ത വിധം തീര്‍ത്തും ഭയാനകമാണ്. അതിന്റെ പ്രത്യാഘാതം സിറിയയെന്ന മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യം തകര്‍ന്ന് തരിപ്പണമായെന്നുള്ളതാണ്. അതിന്റെ ദുരന്തം സര്‍വ്വ വ്യാപിയായിരുന്നു. അക്ഷരമാലകള്‍ അറിയാത്ത കുട്ടികള്‍ക്ക് പോലും ഈ ദുരന്തത്തില്‍ നിന്ന് രക്ഷ കിട്ടിയില്ല. അവര്‍ നിത്യ ജീവിതത്തില്‍ മാതാവിന്റെ പേരിന് പകരം നിരന്തരമായി വിളിച്ച് പറയുന്ന വാചകം 'രക്ഷപ്പെടുത്തണെ' എന്നായിരിക്കും. കളിച്ചു വളര്‍ന്നതും കുളിച്ച് വളര്‍ന്നതും ചോരവാര്‍ത്തൊലിക്കുന്ന മനുഷ്യരുടെ അലമുറകള്‍ കേട്ടുകൊണ്ടാണ്. സ്വന്തം നാട്ടില്‍ നിന്ന് മാതാപിതാക്കളുടെ കൈകള്‍ പിടിച്ച് മറു നാട്ടിലേക്ക് പലായനം ചെയ്യുന്നത് ഒരുപക്ഷേ ആ പിഞ്ചുകുട്ടികള്‍ക്ക് ഉല്ലാസമായിരിക്കാം. പക്ഷെ സിറിയന്‍ ആഭ്യന്തര യുദ്ധ കാലത്ത് അവയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കുട്ടികള്‍ക്കായി. അവരുടെ പോരാട്ടങ്ങള്‍ കലയിലൂടെയായിരുന്നു, ഹിറ്റ്ലറിന്റെ ക്രൂരതകകള്‍ സാഹിത്യത്തിലൂടെ ലോകത്തിന് പരിചയപ്പ...

We
ReplyDelete