Skip to main content

ഏഴിമല ചരിത്രമാണ്...

            ചിതല് വീഴുന്ന ചരിത്ര നാട്
 അറേബ്യൻ കടലിൻറെ സമാന്തരത്തിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന സപ്തശൈലമാണ് ഏഴിമല.കണ്ണൂരിൽ നിന്ന് 25 കിലോമീറ്റർ വടക്കു മാത്രം സ്ഥിതിചെയ്യുന്ന ഈ പുണ്യദേശം ചരിത്ര പുരാതനമായി കരുതപ്പെടുന്നു.പ്രപഞ്ചത്തിലെ സത്യങ്ങൾ തേടി യാത്ര ചെയ്യുന്ന മിക്ക സഞ്ചാരികളുടെ  കാൽപ്പാടുകൾ കൊണ്ട് അനുഗ്രഹീതമായ ഈ മലനിരയിലെ പ്രദേശങ്ങൾ പൂഴിനാട് മുതൽ വടക്കേ മലബാർ വരെ നീണ്ടുനിൽക്കുന്നു. എഡി അഞ്ചാം ശതകത്തിൽ തന്നെ ലോക ചരിത്രത്തിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടാൻ  ഏഴിമലയുടെ മലനിരകൾക്ക് സാധിച്ചു. അന്ന് ഏഴിമല കഴുക കണ്ണുകളിൽനിന്ന് തടുത്തു നിർത്തിയ രാജാക്കൻമാരിൽ പ്രധാനിയായിരുന്നു നന്ദൻ.അദ്ദേഹത്തിന്റെ  നിധികൾ നരിയും നായയും  തിന്നുപോയി എന്നാണ് പഴമക്കാർ പറയുന്നത് എന്നാൽ ഏഴിമലയുടെ ചരിത്രം മനസ്സിലാക്കാൻ അയിഷിയുടെയും പലരുടെയും  കവിതകൾ വിശകലനം ചെയ്യേണ്ടി വരും...
    #സഞ്ചാര പദത്തിലെ തോഴന്മാർ #
 ലോകം ഏഴിമലയെ  പരിചയപ്പെട്ടത് അഞ്ചാം ശതകത്തിൽ ചരിത്രസംഭവങ്ങൾക്ക് ഇടയിലാണ് അന്ന് തന്നെ ലോക സഞ്ചാരികൾ ഇവിടെ സഞ്ചരിക്കുകയും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അറേബ്യൻ ഭൂമിശാസ്ത്രജ്ഞന്  അബ്ദുൽ ഫിദ എഡി (127) ൽ ഏഴിമലയുടെ താഴ്രവരയിൽ വരികയും "രാസഹേയ്ലി" എന്ന് ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് മടങ്ങി പോകുകയും ചെയ്തിട്ടുണ്ട്. പതിമൂന്നാം ശതകത്തിൽ കേരളത്തിൽ "മാർക്കോപോളോ" ഏഴിമല രാജാക്കന്മാരെ മദ്ഹ്ഗീതം പാടി ചരിത്രം എഴുതിവെച്ചു. തൊട്ടടുത്ത ശതകത്തിൽ തന്നെ  ഇബ്നു ബത്തൂത്തയുടെ സന്ദർശനം ഏഴിമല നിവാസികളെ വളരെ ആനന്ദം ഉള്ളവരാക്കി. മലബാർ പൂർവ്വ ഭാഗത്തിലൂടെ വളപട്ടണം പുഴയിലേക്ക് വിശാലമായ സുൽത്താനോട് മലബാർ ആക്രമണകാലത്ത് നാ വിക സൗകര്യത്തിനായി ടിപ്പുസുൽത്താൻ പണികഴിപ്പിച്ചതാണ്. കോഴിക്കോട് കപ്പലിറങ്ങിയ വാസ്കോഡഗാമ ഏഴിമലയുടെ സൗന്ദര്യം കണ്ട് ഇവിടെ കപ്പൽ നങ്കൂരമിടാൻ പോയിരുന്നു പക്ഷേ കാലമാറ്റത്തിന്  അത് സംഭവിച്ചില്ല....
   #എട്ടിക്കുളം എന്ന വലിയ ഗ്രാമം#
    ഏഴിമലയുടെ  തെക്കേയറ്റം അവസാനിക്കുന്ന എട്ടിക്കുളം ഒരു പ്രാചീന തുറമുഖമായിരുന്നു. എട്ടിക്കുളം തീരത്തെ കടലിന്  മറ്റ് കടലുകളെ കാണും നീലിമ കൂടുതലാണ്. ഏഴിമലയുടെ സമാധാനാന്തരീക്ഷത്തിനു പേരുകേട്ട എട്ടിക്കുളം എന്ന വലിയ പ്രദേശം വിഭജിക്കാതെ  ഇന്നും നിലനിന്നു  പോകുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുരാതന എട്ടിക്കുളക്കാർ  നാട്ടു പ്രമാണമനുസരിച്ച് പീടിക വരാന്തയിൽ ഇല്മിൻറെ മജ്ലിസുകൾക്ക്  അവസരം കൊടുത്തുകൊണ്ടാണ് ഈ  പ്രദേശത്തിന് നല്ല ഭാവികൾ  നിലനിന്നുപോകുന്നത്. വൃദ്ധന്മാരുടെ സമ്മേളനങ്ങൾ നാട്ടു  നന്മയിലേക്ക് വഴിമാറി സഞ്ചരിച്ചു അതുകൊണ്ട് തന്നെയാണ്  നല്ലവരായ യുവാക്കൾ നല്ലവഴികൾ അന്വേഷിച്ചു യാത്രയാകുന്നതും.    ഔലിയാക്കളുടെ കാവലിലാണ് ഈ പുണ്യ പ്രദേശ് മനോഹരമായി രിക്കുന്നത്. മജ്ലിസുന്നൂറിനെ നിറദീപവും മസ്ജിദുകളുടെ മുസല്ലയും എപ്പോഴും ഈ പുണ്യ പ്രദേശത്തിന്റെ കൂടെയുണ്ട്. ഒരു പ്രാചീന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുന്ന എട്ടിക്കുളം ഭഗവതി,പുതിയഭഗവതി, പൂമാല ഭഗവതി, എന്നീ തെയ്യങ്ങൾ കെട്ടി ആ ടിച്ചുവരുന്ന കാവുകൾ എട്ടിക്കുളത്ത് ഇന്നുമുണ്ട്. ആധുനിക ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ഏഴിമല. ഇറ്റാലിയൻ ക്രിസ്ത്യൻ മിഷനറിയുടെ കേന്ദ്രം ഇവിടെ പ്രവർത്തിച്ചുവരുന്നു. ഹൈന്ദവരും ബുദ്ധരും, ജൈനരും, ക്രൈസ്തവരും, മുസ്ലിമികളും  ഒരുമിച്ച് ജീവിച്ചത് കൊണ്ട് സംസ്കാര വൈഭവങ്ങൾ കൊണ്ട് എട്ടിക്കുളം എന്ന പ്രദേശം സമൃദ്ധമാണ്....
         #അനുചരന്മാർ അത്താണിയാണ്#
 എട്ടിക്കുളം എന്ന ഭൂമിക പരിശുദ്ധ റസൂലിന്റെ  അനുചരന്മാരുടെ തണലിലാണ്. സമസ്തയുടെ വീരപുരുഷൻ ശംസുൽ ഉലമാ ഖുതുബി ഉസ്താദ്  1965 ജനുവരി 12 ഇവിടെ ഒരു പൊതു പരിപാടിയിൽ സംബന്ധിച്ച് വരുന്നവഴിയിൽ സ്വഹാബികൾ ഉണ്ടെന്ന് പറഞ്ഞ് വച്ചു. തിരുവചനത്തിലാണ് സ്വഹാബിമാർ ഉണ്ടെന്ന് ഇവടുത്തേകാർ  വിശ്വസിക്കുന്നത്. 1960 ന് ശേഷമായിരുന്നു പള്ളി നിർമ്മിക്കപ്പെട്ടത്. നാവിക അക്കാദമി പ്രദേശത്തിന് പുറത്തായതുകൊണ്ട് സന്ദർശനം ഒരു തടസ്സമായിട്ടില്ല. കടലോരത്തെ രാപ്പാടികൾ പാടുന്ന പാട്ടിനൊത്ത തിരമാലകൾ അലയടിക്കുകയാണ് പഴയ പ്രതാപം പറഞ്ഞുകൊണ്ട്.അര കിലോമീറ്റർ അപ്പുറം വീണ്ടും ഒരു പള്ളിയുണ്ട്  ഏഴിപ്പള്ളി. അവിടെയാണ് നാടിൻറെ നിറ ദീപങ്ങളുടെ ശരീരങ്ങൾ അന്തിയുറങ്ങുന്നത്.കോ യാറുമ്മയുടെയും,ബീയാ റുമ്മയുടെയും മഖ്ബറകൾ സന്ദർശിക്കാൻ ജന ഭക്തർ അവിടെ എത്തുന്നു. കറുത്ത ഹൃദയങ്ങൾ ശുദ്ധ വെള്ളം കൊണ്ട് കഴുകി തസ്കിയത്ത് ചെയ്തവർ മടങ്ങുന്നു. അവരുടെ ചാരത്ത് സയ്യിദന്മാരുടെ  സാന്നിധ്യംകൊണ്ട് അലങ്ക നീയമാണ്.പായക്കപ്പൽ മാർഗം  ഇസ്ലാമിന്റെ  മനോഹരമായ വിളക്കുമേന്തി  22 സൂഫി കൾ വടക്കേ താഴവരയിലഉള്ള
 പൂച്ചാൽ ബീച്ചിൽ ഇറങുകയും അതിൽ  മൂന്നുപേർ മാത്രമാണ് ഏഴിമലയുടെ കൊടുമുടിയിൽ എത്തിയത്. ബാക്കിയുള്ളവർ തീരപ്രദേശങ്ങളും തേടി യാത്ര ചെയ്തു.ഏഴിമല പള്ളിയുടെ സമീപത്തുള്ള കാട്ടിലാണ് അവരുടെ മഖ്ബറകൾ ചുറ്റും പാറക്കെട്ടുകളും. വിശ്രമിക്കാൻ ഒരു പാറക്കെട്ട് ഉണ്ടാക്കി മറഞനു പോയ പ്രതീകം പക്ഷേ അത് കറാമത്തിന്റെ  കല്ലുകളായിരുന്നു. കോലത്തിരി രാജാക്കന്മാരുടെ കാലത്ത് നിറയെ പ്രശ്നങ്ങളുണ്ടായപ്പോൾ ഇസ്ലാമിക ശത്രുക്കൾ ആനകളുമായി ഏഴിമല പള്ളി തകർക്കാൻ വന്നു. പക്ഷെ ദൈവിക അത്ഭുതങ്ങൾ കണ്ടു  തിരിച്ചുപോയി.എന്നാൽ അവരുടെ ആന അവിടെ ലോകത്തിന് ദൃഷ്ടാന്തമായി അവശേഷിച്ചു. പച്ചപിടിച്ച ഇലകള് ആനയെ വേരുകൊണ്ട് മൂടിയിരിക്കുകയാണ് ഒരുപാട് പടവുകൾ കയറിവേണം ഏഴിമല പള്ളിയിലെത്താൻ ചരിത്രങ്ങൾക്ക് ചിതല് വീണ്  തുടങ്ങിയിരിക്കുകയാണ്. കുറച്ചകലെയാണ് കോട്ടയിലെ പള്ളി. അവിടുത്തെ നേർച്ച ഇവർക്ക് കല്യാണം പോലെയായിരുന്നു. നേർച്ചയുടെ തലേദിവസം അവർക്ക് ഉറക്കമില്ലായിരുന്നു.പട്ടിണിയില്ലാത്തൊരു  ഒരു ജീവിതത്തിനുവേണ്ടി എല്ലാവരും അവിടെ പോയി വന്നുപോകുന്നു. നേവൽ അക്കാദമി യുടെ അധീനതയിലായതോടെ രണ്ട് ചരിത്ര പ്രധാന പള്ളികൾ നഷ്ടപ്പെട്ടു. കോട്ടയിലെ പള്ളിയെ ഇന്ന് അവിടുത്തെ ജോലിക്കാരാണ് പരിപാലിച്ചു വരുന്നത്. കോട്ടയിൽ പള്ളിയിൽ  എട്ടിക്കുളം നിവാസികളുടെ പ്രിയപ്പെട്ട കാര്യദർശി ചെറിയ അബ്ദുല്ല മുസ്ലിയാര് അന്ത്യവിശ്രമം കൊള്ളുന്നു. സമസ്ത പ്രസിഡണ്ടായിരുന്ന  ആനക്കര ഉസ്താദിന്റെ  സഹപാഠിയായിരുന്നു അദ്ദേഹം. വൈജ്ഞാനിക വെളിച്ചം തിരകളായി മാറിയ എട്ടിക്കുളം ബീച്ചിന്റെ  സൗന്ദര്യത്തിന് ഭംഗി കൂടുമ്പോഴും പച്ചയായ അപരാധങ്ങൾ ഒരു ചവറു പോലെ കടലിന്മേൽ പൊങ്ങി കിടക്കുന്നുണ്ട്.
  #അടച്ചുറപ്പുള്ള ഇരുമ്പ് ഗേറ്റ്#
 അച്ചടക്കത്തോടെ ജീവിച്ചുകൊണ്ടിരിക്കുന്ന എട്ടിക്കുളക്കാർക്  ഒരു വലിയ നഷ്ടമായിരുന്നു നേവൽ  അക്കാദമിയുടെ ഇരുമ്പ് ഗേറ്റ്. വിദ്യാഭ്യാസ സമ്പന്നതയുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു അത്തരമൊരു നഷ്ടത്തിന് കാരണമായത്.ഒരു കടലാസിൽ എഴുതി സാക്ഷ്യംവഹിച്ചത് ആയിരുന്നു അവർ ചെയ്ത അപരാധം. ഇന്ത്യൻ ജനതയുടെ സുഖ സമ്പൂർണമായ സുരക്ഷിത ജീവിതത്തിനുവേണ്ടിയുള്ള അത്തരമൊരു സമ്പ്രദായം ഏഷ്യയിലെതന്നെ ഏറ്റവും വലിയ നേവൽ അക്കാദമി ആയി നാമകരണം ചെയ്യപ്പെട്ടു. 1984 ഒരു വലിയ സ്ഥലം നഷ്ടമാകുമ്പോൾ വിയർപ്പിന്റെ  ഒരുപാട് തുള്ളികൾ നീരാവിയായി ആകാശത്തേക്കുയർന്നുകൊണ്ടിരുന്നു. അവിടെയുണ്ടായിരുന്ന ജനവാസം നീണ്ടകാലത്തേക്ക് കൂട്ട പലായനം ചെയ്തു തുടങ്ങി അവർക്ക് കിട്ടിയ പാരിതോഷികങ്ങളുമായി. അപ്രത്യക്ഷമായ ഒരു മാറ്റത്തിന്റെ നേവൽ  അക്കാദമിയുടെ  വളർച്ച കണ്ടു ഇന്ത്യ ഇരു  കരങ്ങളും നീട്ടി സ്വീകരിച്ച'  ഏഷ്യയുടെ ഭൂപടത്തിൽ രേഖപ്പെടുത്തി വെച്ചു. പ്രവേശനം ആദ്യ കാലങ്ങളിലൊക്കെ മനോമായിരുന്നു  എന്നാൽ 2006 ലായിരുന്നു   എ കെ ആൻറണി ഇവിടെ സന്ദർശിച്ച പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.ഏഴിമലയിലെ മൗണ്ട് ഡെലി വിളക്കുമാടം പുരാതനവും പ്രശസ്തവുമാണ് .

  2009 ജനുവരി 8ന്  പ്രധാനമന്ത്രി നേവൽ അക്കാദമി രാജ്യത്തിന് സമർപ്പിച്ച്ചു.  ഇന്ത്യൻ പടക്കപ്പലായ ഐഎൻഎസ് സാമുറിന്  ഏഴിമല നേവൽ അക്കാദമിയിൽ നിന്നാണ് വെള്ളത്തിലേക്ക് ഇറക്കിയത്. അതിർവരമ്പുകളില്ലാത്ത വേദികളിലേക്ക് പോവുകയാണ് ഓരോ കാവല്ഭടന്മാരഉം  രാജ്യത്തിൻറെ സുരക്ഷയ്ക്ക് വേണ്ടി....
     - അബ്ദുള്ള  അഹമ്മദ്

Comments

Popular post

എന്റെ ഒരു മാര്‍ക്‌ എവിടെ?

Bonsay

ഓര്‍മ്മപ്പുരയിലെ ദാറുല്‍ ഫലാഹ്